കോന്നി; ചികിത്സയിലായിരുന്ന ആര്യയും മരിച്ചു

aryaതൃശൂർ: ട്രെയിനിൽനിന്നു വീണു ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന കോന്നി സ്വദേശിയായ ആര്യ സുരേഷ് മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവൻ നിലനിന്നിരുന്നത്. എന്നാൽ ഇന്ന് വൈകീട്ട് പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റാണ് മരണകാരണമെന്ന് ഡോക്ടർമാർ‌ അറിയിച്ചു. അപകടത്തിൽ രണ്ടു പെൺകുട്ടികൾ നേരത്തെ മരിച്ചിരുന്നു. വീട്ടിൽനിന്നും ബെംഗളൂരു പോയി മടങ്ങിയ കുട്ടികളെ ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്തിനാണു പോയതെന്ന കാര്യം ഇനിയും വ്യക്തമല്ല.

ഇന്നുരാവിലെ മെഡിക്കൽ ബുള്ളറ്റിലും ആര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. വെന്റിലേറ്ററിന്റെ സഹായം 24 മണിക്കൂർ കൂടി തുടരും. ഇന്നലെയാണ് ആന്റിബയോട്ടിക്കുകൾ നൽകി തുടങ്ങിയിരിക്കുന്നത്. അതിന്റെ പ്രവർത്തനം ശക്തമാകുന്നതിന് കുറച്ചുദിവസങ്ങൾ കൂടിയെടുക്കും. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ബാലഗോപാൽ പറഞ്ഞു.

ആര്യ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ശ്വാസകോശത്തിലെ പഴുപ്പ് നീക്കം ചെയ്തുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെ ന്യുമോണിയ ബാധിച്ചതാണ് ആര്യയുടെ ആരോഗ്യനില വഷളാക്കിയത്. തലച്ചോറിലെ പരുക്കും ഗുരുതരമായി. മരുന്നുകളോട് ഭാഗികമായേ പ്രതികരിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ആര്യയുടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നിട് വഷളാകുകയായിരുന്നു.

പത്തനംതിട്ട കോന്നിയിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ മങ്കര – ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഐരവൺ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയിൽ ആര്യയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം