കുടുംബ വഴാക്കിനെ തുടര്‍ന്ന്‍ അച്ഛന്‍ മകനെ വെട്ടി

cpm bjp
തൃശൂര്‍: മണ്ണൂത്തി വെള്ളാനിക്കരയില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ അരിവാള്‍ തോട്ടികൊണ്ട് മകനെ വെട്ടി. വെള്ളാനിക്കര താനാത്ത് മഠത്തില്‍ ആനന്ദന്റെ മകന്‍ അരുണിനാണ് (27) രാവിലെ 9.30ന് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അരുണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദനെ മണ്ണൂത്തി പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം