കുടുംബശ്രീ ട്രവല്സ്ന്റെ പ്രവർത്തനം താളം തെറ്റുന്നു

Kudumbashree-travels-entecityതലസ്ഥാന നഗരത്തിലെ സ്ത്രികളുടെ സുരക്ഷിത യാത്രക്ക് വേണ്ടി കുടുംബശ്രീ മിഷൻ ഷീ ടാക്സിക്ക് ശേഷം ആരംഭിച്ച കുടുംബശ്രീ ട്രാവൽസ് നഷ്തത്തിൽ ഓടുന്നു . പ്രതിഷിച്ച പോലെ ലാഭം കുടുംബശ്രീ ട്രാവൽസ് വഴി അതിന്റെ ഡ്രൈവർ മാർക്ക് ലഭികാതത്ത് കൊണ്ടും തങ്ങളുടെ കയ്യിൽ നിന്ന് കാശ് മുടക്കി പെട്രോൾ അടികേണ്ട ഗതികേടിൽ ആയതും ആണ് ഷീ ടാക്സി നഷ്തത്തിൽ ആകാൻ ഉള്ള പ്രഥാന കാരണം . ഇതേ കാരണം കൊണ്ട് തന്നെ തുടങ്ങി ഒരു മാസം കഴിഞ്ഞപോൾ തന്നെ കാൾ സെന്റര് പൂട്ടി .ഇതോടെ കുടുംബശ്രീ മിഷൻ ന്റെ നമ്പറിൽ വിളിച്ചാൽ ഇപ്പോൾ ടാക്സി വരില്ല .എല്ലാതരം ചിലവ് കഴിഞ്ഞ ശേഷം മാസം 10,000 അധികം രൂപ ആണ് ടാക്സി സർവീസ്ൽ നിന്ന് ലാഭം പ്രതിഷിച്ചത് .എന്നാൽ പ്രവർത്തനം തുടങ്ങി ഒരു മാസം കഴിഞിട്ടും വേണ്ട രീതിയിൽ ഉള്ള ലാഭം കിട്ടാത്തത് കുടുംബശ്രീ ട്രവല്സ് ഡ്രൈവർ മാരെ വിഷമത്തിൽ ആക്കിയത് . കഴിഞ്ഞ വർഷം നവംബർ 27 ന് ആയിരുന്നു തിരുവനന്തപുരം നഗരത്തിൽ കുടുംബശ്രീ ട്രവല്സ് അതിന്റെ പ്രവർത്തനം ആരംഭിച്ചത് .
ഇതിന് വേണ്ടി 7 നാനോ കാറുകൾ ആണ് നിരത്തിൽ ഇറക്കിയത് . കാൾ സെന്ററിൽ വിളിച്ച പേരും വിലാസവും അതുപോലെ ഇപ്പോൾ എവിടെ നിൽകുന്നു എന്ന പറഞ്ഞാൽ അതെ വിവരം ഡ്രൈവർനെ അറികുകയും യാത്രക്കാരൻ നിൽകുന സ്ഥലത്ത് വണ്ടി വരുകയും ചെയും . പരിശീലനം കിട്ടിയ വനിതാ ഡ്രൈവർമാരെ ആയിരുന്നു കുടുംബശ്രീ ട്രവേല്സ്ന് വേണ്ടി നിയോഗിച്ചത് . കാൾ സെന്റര്ന്റെ പ്രവർത്തനത്തിൽ വന്ന പാളിച്ച കൊണ്ട് തന്നെ ആയിരുന്നു ഇപ്പോൾ കുടുംബശ്രീ ട്രവല്സ്ന്റെ പ്രവർത്തനം താളം തെറ്റന് ഉള്ള കാരണം . ഇതുവഴി കാൾ സെന്റര് പൂട്ടുകയും ഇപ്പോൾ കുടുംബശ്രീ ട്രവല്സ് ഉപയോഗികുനവരുടെ എണ്ണം കുറയുകയും ചെയ്തു. ഒപ്പം ടാക്സി നിരക്ക് നിച്ചയിച്ചതിൽ വന്ന പാളിച്ചയും പദ്ധതി പാളാൻ കാരണം ആയി . 100 രൂപ ആയിരുന്നു മിനിമം ചാർജ് എന്നാൽ റിട്ടേണ്‍ ചാർജ് ലഭികതത് ടാക്സി യെ നഷ്തത്തിൽ ആകി . രാവിലെ 6 മുതൽ രാത്രി എട്ട് വരെ ആണ് കുടുംബശ്രീ ട്രവല്സ്ന്റെ പ്രവര്ത്തന സമയം . യാത്രയിൽ ഒരു സ്ത്രി എങ്കിലും വേണം എന്ന ആണ് വെവസ്ഥ .
കുടുംബശ്രീ ട്രവല്സ്ന്റെ പ്രവർത്തനം വിപുലികരിക്കൻ ഉള്ള തീവ്ര സ്രെമത്തിൽ ആണ് ഇപ്പോൾ കുടുംബശ്രീ മിഷൻ .ഇതിന് വേണ്ടി കൂടുതൽ പ്രചാരണ പരിപാടികൾ തുടങ്ങാനും മിഷൻ നടപടികള തുടങ്ങി കഴിഞ്ഞു . ആർ ടി ഓ ആയി ആലോചിച്ചു നിരക്ക് വര്ധന ഉള്പെടെ ഉള്ള കാര്യങ്ങൾ മിഷൻ ആരംഭിക്കും .

അജയ് എസ് കുമാർ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം