കളിക്കുന്നതിനിടെ മൂന്ന്‍ വയസുകാരന് സഹോദരന്റെ വെടിയേറ്റു; പിതാവ് അറസ്റ്റില്‍

shot deadചിക്കാഗോ: കള്ളനും പോലീസും കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന് ആറു വയസ്സുള്ള സഹോദരനില്‍ നിന്ന് വെടിയേറ്റു. തലയ്ക്ക് വെടിയേറ്റ മൂന്നുവയസ്സുകാരന്‍ ഇയാന്‍ സാന്റിയാഗോ ആസ്പത്രിയിലാണ്. അമേരിക്കയിലെ ചിക്കാഗോയിലാണ് സംഭവം.

വീട്ടിലെ ഫ്രിഡ്ജിന് മുകളിലിരുന്ന തോക്കെടുത്ത് കുട്ടികള്‍ കളിക്കുകയായിരുന്നു. ഇതിനിടെ തിര നിറച്ചിരുന്ന തോക്ക് പൊട്ടി ഇയാന് പരിക്കേറ്റതാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ അച്ഛന്‍ മൈക്കേലിന് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് അപകടകരമായ രീതിയില്‍ ആയുധം സൂക്ഷിച്ചതിന്റെ പേരിലാണ് അറസ്റ്റ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം