ബീഫ് കഴിച്ചാല്‍ തലയറുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയോട് ബിജെപി

siddaramaiah_karnatka-CMശിവമോഗ: ബീഫ് കഴിക്കുകയോ ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ച് ഇനി രംഗത്തെത്തുകയോ ചെയ്താല്‍ കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയുടെ തലയറുക്കുമെന്നു ബിജെപി. ഷിവമോഗയിലെ മുതിര്‍ന്ന നേതാവായ ചന്നഭാസപ്പയാണ് സിദ്ധരാമയ്യയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ശിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വച്ചു സിദ്ധരാമയ്യ ബീഫ് കഴിക്കണമെന്നാണ് ചന്നഭാസപ്പയുടെ വെല്ലുവിളി.

ബീഫ് നിരോധനത്തിന് ശ്രമിക്കുമ്പോള്‍ ഏകാധിപതിയെപ്പോലെ എതിര്‍ക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി. തനിക്കിഷ്ടമുള്ളപ്പോള്‍ ബീഫ് കഴിക്കുമെന്നും ആരും തന്നെ തടയില്ലെന്നുമായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഇതിനു സിദ്ധരാമയ്യ തയാറായാല്‍ തല വെട്ടുന്നതിനെക്കുറിച്ചു രണ്ടാമതൊന്ന് ആലോചിക്കില്ലെന്നാണ് ചന്നഭാസപ്പ ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തോടു പറഞ്ഞത്.

സിദ്ധരാമയ്യ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി. പശുവിന്‍ പാല്‍ കുടിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍- സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബിജെപി നേതാവ് ഭീഷണി മുഴക്കിയത്. ഒരു ബീഫ് കച്ചവടക്കാരന്റെ ഭാഷയിലാണ് സിദ്ധരാമയ്യ സംസാരിച്ചതെന്നായിരുന്നു ബിജെപി വക്താവായ എം ശങ്കര്‍ പറഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം