കണ്ണൂര്‍ സ്വദേശികളായ കമിതാക്കള്‍ മൈസൂരില്‍ മരിച്ച നിലയില്‍

suicideകണ്ണൂര്‍: മലയാളികളായ കമിതാക്കളെ മൈസൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പ് ആമ്പിലാട് ചോരക്കളത്തെ ചാത്തമ്പള്ളി വീട്ടില്‍ രാജിമ (28), സൗത്ത് നരവൂരിലെ കെ. റൈജു (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഒരു വര്‍ഷം മുമ്പ് പാനൂര്‍ തൂവ്വക്കുന്നിലെ യുവാവുമായി രാജിമയുടെ വിവാഹം നടന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഭര്‍തൃവീട്ടില്‍നിന്നു രാജിമയെ കാണാതായി. ഭര്‍ത്താവിന്റെ പരാതിയില്‍ കൊളവല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് രാജിമയെ റൈജുവിനോടൊപ്പം മൈസൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹത്തിനു മുമ്പ് രാജിമ കതിരൂര്‍ ആറാംമൈലിലെ വീട്ടില്‍ അഞ്ചുവര്‍ഷത്തോളം ഹോംനഴ്‌സായി ജോലി ചെയ്തിരുന്നു. ഇതിനിടെ പരിചയത്തിലായ റൈജുവുമായി രാജിമ സ്‌നേഹത്തിലായിരുന്നുവെന്നു പറയുന്നു. നേരത്തെ വിവാഹിതനായ റൈജു ആറാം മൈലിലെ ഭാര്യാവീട്ടിലായിരുന്നു കുറച്ചുകാലമായി താമസിച്ചുവന്നത്. ടൈല്‍സ് ജോലിക്കാരനാണ് ഇയാള്‍.

റൈജുവിന്റെ ബൈക്കിലാണ് ഇരുവരും മൈസൂരിലേക്കു പോയതെന്ന് അറിവായിട്ടുണ്ട്. ലോഡ്ജിനു സമീപം നിര്‍ത്തിയിട്ട ബൈക്കില്‍നിന്നു ലഭിച്ച ലൈസന്‍സ് കണ്ടാണ് ഇവരെ തിരിച്ചറിഞ്ഞത്. മരണ വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ മൈസൂരിലേക്കു പോയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം