കണ്ണൂരില്‍ കളിക്കുന്നതിനിടെ തലയില്‍ പാത്രം കുടുങ്ങിയ കുട്ടിക്ക് ഫയര്‍ഫോഴ്സ് രക്ഷകരായി

By | Monday September 14th, 2015

kannur childതളിപ്പറമ്പ്: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തലയില്‍ പാത്രം കുടുങ്ങിയ രണ്ടു വയസുകാരനു അഗ്നിശമനസേനാംഗങ്ങള്‍ രക്ഷകരായി. ടാഗോര്‍ വിദ്യാനികേതനു സമീപം ഞായറാഴ്ചയാണ് സംഭവം. വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും പാത്രം ഊരിയെടുക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് വാഹനത്തില്‍ അഗ്നിശമന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ലീഡിംഗ് ഫയര്‍മാന്‍ ടി.വി. പ്രകാശന്‍, ഡ്രൈവര്‍മാരായ പരിയാരന്‍ രാജന്‍, കെ. മധുസൂതനന്‍ എന്നിവര്‍ ചേര്‍ന്ന് കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റുകയായിരുന്നു.

Tags: ,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം