ഓസ്‌കര്‍ : 12 ഇയേഴ്‌സ് എ സ്ലേവ് മികച്ച ചിത്രം

ലോസ് ആഞ്ജലിസ്: ആഫ്രിക്കന്‍ അടിമയുടെ കഥപറഞ്ഞ 12 ഇയേഴ്‌സ് എ സ്ലേവിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ്. മാത്യു മക്കോണഹേ (ഡാലസ് ബൈയേഴ്‌സ് ക്ലബ്) യാണ് മികച്ച നടന്‍. കെയ്റ്റ് ബ്ലാന്‍ഷെ (ബ്ലൂ ജാസ്മിന്‍ ) മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചു. സ്‌പെയ്‌സ് ഡ്രാമ ഗ്രാവിറ്റ് ഏഴ് പുരസ്‌കാരങ്ങള്‍ നേടി ഓസ്‌കര്‍ വേദിയില്‍ തിളങ്ങി.
സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, വിഷ്വല്‍ ഇഫക്ട്‌സ്, സംഗീതം, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് ബഹിരാകാശത്തിന്റെ സൗന്ദര്യം ത്രീഡിയില്‍ അവതരിപ്പിച്ച ഗ്രാവിറ്റി സ്വന്തമാക്കിയത്. ഗ്രാവിറ്റി ഒരുക്കിയ അല്‍ഫോണ്‍സോ ക്വാറോണിനാണ് സംവിധാനത്തിനും ഫിലിം എഡിറ്റിങിനുമുള്ള ഓസ്‌കര്‍ . ദി ഗ്രാന്‍ഡ് മാസ്റ്റര്‍ , ഇന്‍സൈഡ് ലൈ്വന്‍ ഡേവിസ്, നെബ്രസ്‌ക, പ്രിസണേഴ്‌സ് എന്നിവയെ പിന്തള്ളിയാണ് ഗ്രാവിറ്റിയുടെ ഛായാഗ്രാഹകന്‍ ഇമ്മാനുവല്‍ ലുബന്‍സ്‌കി ഓസ്‌കര്‍ അവാര്‍ഡ് നേടിയത്. സൗണ്ട് എഡിറ്റിങ്/ മിക്‌സിങ് വിഭാഗത്തില്‍ ഗ്ലെന്‍ ഫ്രീമാന്റില്‍ , സ്‌കിപ് ലീവ്‌സെ, നിവ് അദിരി, ക്രിസ്റ്റഫര്‍ ബെന്‍സ്റ്റെഡ്, ക്രിസ് മണ്‍റോ എന്നിവര്‍ സ്വന്തമാക്കി. വിഷ്വല്‍ ഇഫക്ട്‌സിനുള്ള ഓസ്‌കര്‍ ടിം വെബ്ബര്‍ , ക്രിസ് ലോറന്‍സ്, ഡേവ് ഷെര്‍ക്, നീല്‍ കോര്‍ബോണ്ട് എന്നിവര്‍ പങ്കുവച്ചു. സ്റ്റീവന്‍ പ്രൈസിനാണ് സംഗീതത്തിനുള്ള അവാര്‍ഡ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം