ഒരിക്കലും മദ്യത്തിന്റെയോ പുകവലിയുടെയോ പരസ്യത്തില്‍ അഭിനയിക്കില്ല; സച്ചിന്‍

sachinകൊച്ചി: ഒരിക്കലും മദ്യത്തിന്റെയോ പുകയിലയുടെയോ പരസ്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിൻ തെൻഡുൽക്കർ. അച്ഛനാണ് തനിക്ക് ഈ ഉപദേശം നൽകിയത്. ഞാൻ ഒരിക്കലും ഇതിൽ നിന്ന് വ്യതിചലിക്കല്ല. കൊച്ചിയിൽ നടക്കുന്ന ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സച്ചിൻ. സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായിരുന്നു സച്ചിൻ.

ഞാന്‍ ഒരിക്കലും ക്രിക്കറ്റിനേക്കാള്‍ വലുതാകില്ല. എന്റെ ഹൃദയത്തിലാണ് ക്രിക്കറ്റിന് സ്ഥാനമുള്ളത്. കുട്ടിക്കാലം മുതൽ ക്രിക്കറ്റിനെ കുറിച്ചല്ലാതെ ഞാൻ മറ്റൊന്നിനെയും കുറിച്ച് ചിന്തിച്ചിരുന്നില്ല. ജീവിത വിജയത്തിലേക്ക് കഠിനാധ്വാനമല്ലാതെ മറ്റൊരു കുറുക്കു വഴികളുമില്ല. ക്രിക്കറ്റിൽ നിന്ന് ഞാൻ പഠിച്ച പാഠമിതാണ്.

ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അതിനായി കഠിനമായി അധ്വാനിക്കുക. അല്ലാതെ കുറുക്കു വഴികളെ തേടരുത്. എന്നെ മാനസികമായി ശക്തനാക്കിയത് പരിശീലനമാണ്. ജീവിത വിജയത്തിൽ കുറുക്കു വഴികളില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞതും ഈ കഠിന പരിശീലനമാണ്- സച്ചിൻ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം