ഒകെ വാസുവിനെ ബോംബെറിഞ്ഞ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

arrestപാനൂര്‍: കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ഒ.കെ. വാസുമാസ്ററെ ബോംബെറിഞ്ഞ കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റില്‍. സെന്‍ട്രല്‍ പൊയിലൂരിലെ മത്തത്ത് ചന്ദ്രനെ (48)യാണു കൊളവല്ലൂര്‍ എസ്ഐ ഇ.കെ. ഷിജുവും സംഘവും അറസ്റു ചെയ്തത്. ഈ കേസില്‍ വ്യാഴാഴ്ച ബിജെപി പ്രവര്‍ത്തകനായ സെന്‍ട്രല്‍ പൊയിലൂരിലെ പനച്ചിങ്ങാന്റവിട ബിജുവിനെ (29) അറസ്റു ചെയ്തിരുന്നു. ചന്ദ്രനെ ഇന്നു കോടതിയില്‍ ഹാജരാക്കും. 2015 ജനുവരിയിലാണു സെന്‍ട്രല്‍ പൊയിലൂരില്‍ തട്ടില്‍പീടികയ്ക്കു സമീപത്തു വച്ചു വാഹനത്തില്‍ പോകവെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ വാസുവിനു നേരെ ബോംബെറിഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം