ഐ ഫോണ്‍ 6ന് വെറും 25,000 രൂപ

apple iphone 6ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത, ഐഫോൺ 6 കേവലം 25,000 രൂപയ്ക്ക് വിൽപനയ്ക്ക് വച്ചിരിക്കുന്നു. ബിഗ് ബില്യൺ ഡെയ്സിന്റെ ഭാഗമായി ഫ്ലിപ്കാർട്ടിലാണ് 25,000 രൂപയ്ക്ക് ഐഫോൺ 6 വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

ഐഫോൺ 6ന്റെ 16 ജിബി മോഡലിനു നിലവിൽ 42,000 രൂപയാണ് വില. ഫ്ലിപ്കാർടിന്റെ ആപ്പ് വഴി വാങ്ങുന്നവർക്കാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 15,000 രൂപയുടെ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയും വിലക്കുറവിൽ ഐഫോൺ 6 വിൽക്കുന്നത്.

ഇന്ന് ഫ്ലിപ്കാർടിൽ സ്മാർട്ഫോൺ വിൽപനയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. മിക്ക കമ്പനികളുടെ ഉൽപന്നങ്ങൾക്കും 50 ശതമാനം വരെ ഓഫർ നൽകുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം