ഐപിഎല്‍ താരലേലം; ധോണി പൂനെയ്ക്ക് സ്വന്തം

dhoniമുംബൈ: ഇന്ത്യന്‍  പ്രീമിയര്‍ ലീഗിലേക്ക്‌ എത്തിയ പുതിയ ടീമുകളിലേക്കുള്ള താര തിരഞ്ഞെടുപ്പില്‍ പൂണെ ടീം മഹേന്ദ്ര സിങ് ധോണിയെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂണെ ധോണിയെ സ്വന്തമാക്കിയത്. രണ്ടാം അവസരം ലഭിച്ച രാജ്‌കോട്ട് സുരേഷ് റെയ്‌നയെ ഇതേ തുകക്ക് സ്വന്തമാക്കി.

ധോണിയെക്കൂടാതെ അജിന്‍ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍, ഡൂപ്ലസി, സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് പൂണെ സ്വന്തമാക്കിയത്. മറുവശത്ത് സുരേഷ് റെയ്‌നയെക്കൂടാതെ രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, ജെയിംസ് ഫോക്‌നര്‍, ഡ്വയ്ന്‍ ബ്രാവോ, എന്നിവരെ രാജ്‌കോട്ടും ലേലം വിളിച്ചെടുത്തു.

ആദ്യ റൗണ്ടില്‍ സ്വന്തമാക്കുന്ന താരങ്ങള്‍ക്ക് 12.5 കോടിയും രണ്ടാം റൗണ്ടില്‍ 9.5 കോടി രൂപയും മൂന്ന് നാല് അഞ്ച് റൗണ്ടുകളില്‍ യഥാക്രമം 7.5 കോടി, 5.5 കോടി, 4 കോടി എന്നിങ്ങനെയായിരുന്നു ലേല ക്രമം. രാജ്യാന്തര തലത്തില്‍ കളിക്കാന്‍ സാധിച്ചിട്ടില്ലാത്ത കളിക്കാരെ അവസാന റൗണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് 4 കോടി രൂപയുടെ ലേലത്തില്‍.

മഹേന്ദ്ര സിങ് ധോണിക്കായി പൂണെ 12.5 കോടി രൂപയും അജിന്‍ക്യ രഹാനെക്ക് 9.5 കോടി രൂപയും അശ്വിന് 7.5 കോടി രൂപയും സ്റ്റീവ് സ്മിത്തിന് 5.5 കോടി രൂപയും ഡൂപ്ലസിക്ക് നാല് കോടിയുമാണ് ചിലവാക്കിയത്‌.

അതേസമയം, പൂണെ സുരേഷ് റെയ്‌നക്ക് 12.5 കോടി രൂപയും രവീന്ദ്ര ജഡേജക്ക് 9.5 കോടി രൂപയും മക്കല്ലത്തിന് 7.5 കോടി രൂപയും ജെയിംസ് ഫോക്‌നറിന് 5.5 കോടി രൂപയും ബ്രാവോക്ക് 4 കോടിയും മുടക്കി. ആദ്യ റൗണ്ടില്‍ 50 താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. ഇതില്‍ ഇരു ടീമുകളും അഞ്ചു വീതം താരങ്ങളെ സ്വന്തമാക്കി. ബാക്കിയുള്ള താരങ്ങളെ ഫിബ്രവരിയില്‍ നടക്കുന്ന ലേലത്തിലായിരിക്കും പരിഗണിക്കുക. ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളെ ലേലം വിളിച്ചെടുക്കാന്‍ ഡിസംബര്‍ 15 മുതല്‍ 31 വരെ ടീമുകള്‍ സമയം അനുവദിച്ചിട്ടുണ്ട്.

വിവാദങ്ങളെ തുടര്‍ന്ന് ലീഗില്‍ നിന്ന് ഒഴിവാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പകരമായാണ് പുതിയ ടീമുകളായ പൂണെയും രാജ്‌കോട്ടും എത്തിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം