ഐഎസ്ഐഎസ് ഭീകരര്‍ 111കുട്ടികളെ തട്ടിക്കൊണ്ടുപോയി; പരിശീലനം നല്‍കാനെന്നു സൂചന

isisബാഗ്ദാദ്: ഐഎസ്ഐഎസ് ഭീകരര്‍ 111 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍.  ഇറാക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ്  കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ക്കു പരിശീലനം നല്‍കി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനായാണു തട്ടിക്കൊണ്ടുപോയതെന്നാണു കരുതപ്പെടുന്നത്. 10 വയസിനും 15 വയസിനും ഇടയിലുളള കുട്ടികളെയാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ്ത്. ഇവര്‍ക്കു പ്രേരണ നല്‍കി, മനസുമാറ്റി ഇവരെ ഭീകരരാക്കി മാറ്റുക എന്ന ലക്ഷ്യമാവാം ഐഎസിനുളളതെന്ന് അറബിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീകരവാദിയാക്കിമാറ്റുന്ന പ്രവര്‍ത്തനം 2014 മുതല്‍ ഉണ്ടായിരുന്നുവെന്നും ഇതിനോടകം ഏകദേശം 400 കുട്ടികളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നുമാണു റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം