എസ്എന്‍ഡിപി പ്രധാനമന്ത്രിയോടാണ് അടുക്കാന്‍ ശ്രമിക്കുന്നതെന്നു വെള്ളാപ്പള്ളി

vellapallyതിരുവനന്തപുരം: എസ്എന്‍ഡിപി ബിജെപിയോടല്ല, പ്രധാനമന്ത്രിയോടാണ് അടുക്കാന്‍ ശ്രമിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെളളാപ്പളളി നടേശന്‍ കൂടിക്കാഴ്ച നടത്തുമെന്നു അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ബിജെപി ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും എസ്എന്‍ഡിപിക്കു അയിത്തമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ സിപിഎം വെട്ടിക്കീറാത്തത് എസ്എന്‍ഡിപി സ്വീകരിച്ച ചില നിലപാടുകള്‍ കൊണ്ടാണെന്നു വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണ ശ്രമങ്ങളുമായി എസ്എന്‍ഡിപി മുന്നോട്ടു പോകുന്നതിനിടെയാണു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പളളി കൂടിക്കാഴ്ച നടത്തിയിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം