ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു

Help_ajeesh_07312014
കൊച്ചി: ഇരുവൃക്കകളും തകരാറിലായി കൊച്ചി അമൃത ഹോസ്പിറ്റലില്‍ കഴിയുന്ന കട്ടപ്പന മേലേചിന്നാര്‍ സ്വദേശി അജീഷ് (28) ചികിത്സക്കായി സുമനസുകളുടെ കാരുണ്യം തേടുകയാണ്. ശസ്ത്രക്രിയക്കും മരുന്നുകള്‍ക്കുമായി ഇപ്പോള്‍ തന്നെ 14 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു കഴിഞ്ഞു ഈ കുടുംബം. ഇതുവരെയുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ വിറ്റും പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് ഇതിനുള്ള പണം കണ്െടത്തിയത്. അമ്മ ശാന്തമ്മയുടെ വൃക്ക അജീഷിന് യോജിച്ചതോടെ ഓപ്പറേഷന്‍ നടത്തുകയായിരുന്നു. മകന്റെ ചികിത്സയോടെ ഈ കുടുംബം ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്. മേലേചിന്നാര്‍ വാതല്ലൂര്‍ ശശീന്ദ്രന്റെ മകനാണ് അജീഷ്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ഒരു മാസം പ്രായമായ കുഞ്ഞും ഡ്രൈവറായ അജീഷിന്റെ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. അജീഷ് അസുഖബാധിതനായതോടെ ഈ കുടുംബത്തിന്‍െ ഏക വരുമാനമാര്‍ഗവും അടഞ്ഞു. തങ്ങളുടെ കുടുംബത്തിന്റെ ഈ ദുരവസ്ഥയില്‍ നിന്നു രക്ഷപെടാന്‍ സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഈ കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടംബത്തെ സഹായിക്കാനായി വാത്തുക്കുടി പഞ്ചായത്ത് പ്രസിഡന്റ് മിനി സാബുവിന്റെ നേതൃത്വത്തില്‍ കട്ടപ്പന യൂണിയന്‍ ബാങ്കില്‍ അജീഷിന്റെ പേരില്‍ 352802010028970 (ഐഎഫ്സി കോഡ് 535281) എന്ന നമ്പറില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം