ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂകമ്പം

earthquake1ഇംഫാൽ: ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്​തമായ ഭൂകമ്പം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ ഭൂകമ്പത്തെ തുടർന്ന്​ ആറ്​ പേർ മരിക്കുകയും നൂറിലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

റിക്​ടർ സ്​കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ 4.37 നാണ്​ അനുഭവപ്പെട്ടത്​. അസം, മണിപ്പൂർ, പശ്ചിമ ബംഗാൾ, ​ഝാർഖണ്ഡ്​, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഒരു മിനി​േട്ടാളം ഭൂകമ്പം നീണ്ടുനിന്നതായാണ്​ റിപ്പോർട്ട്​.

ഇംഫാലിന് 29 കിലോമീറ്റര്‍ പടിഞ്ഞാറ് 57 കിലോമീറ്റര്‍ അടിയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. മണിപ്പൂരിലെ തമെങ്​ലോങ്​ ജില്ലയാണ്​ ഭൂകമ്പത്തി​െൻറ പ്രഭവ കേന്ദ്രമെന്ന്​ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.

ഇംഫാലിൽ നിരവധി കെട്ടികങ്ങൾ തകർന്നതായി പൊലീസും ദുരന്ത നിവാരണ സേനയും അറിയിച്ചു.ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ എത്രയും വേഗം എത്തിച്ചേരാൻ ദേശീയ​ ദുരന്ത നിവാരണ സേനക്ക്​ നിർദേശം നൽകിയതായിയും കേന്ദ്ര സർക്കാർ അറിയിച്ചു.

ഇന്ത്യയുടെ അയൽരാജ്യങ്ങളായ മ്യാൻമർ,ബംഗ്ലാദേശ്​, നേപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം