ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ldf candidateഇടുക്കി: അടിമാലിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് കല്ലാര്‍ ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായ പുത്തന്‍പുരക്കല്‍ വീട്ടില്‍ ലിസി രാജനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വോട്ടഭ്യര്‍ത്ഥനക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലിസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ലിസി ഇന്ന് പുലര്‍ച്ചോടെ വീണ്ടും കുഴഞ്ഞ് വീഴുകയായിരുന്നു.

അടിമാലിയിലെ ആശുപത്രിയിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സ നല്‍കിയ ലിസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. സംസ്‌കാരം വൈകിട്ട് നാലിന് ചിത്തിരപുരം നിത്യസഹായം മാതാ പള്ളിയല്‍ നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം