ആയുര്‍വേദ ചികിത്സയില്‍ അടിമുടി മാറി മോഹന്‍ലാല്‍ തിരിച്ചെത്തുന്നു

mohan lalചലച്ചിത്ര രംഗത്തു നിന്ന്‌ ചെറിയൊരു ഇടവേളയെടുത്ത മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ അടിമുടി മാറി തിരിച്ചെത്തുകയാണ്‌. എല്ലാ വര്‍ഷവും പാലക്കാട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നടത്താറുള്ള ചികിതസയ്‌ക്ക് ശേഷമാണ്‌ അദ്ദേഹം തിരിച്ചെത്തുന്നത്‌. ചികിത്സാ സമയത്ത്‌ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയുള്ള ആളാണ്‌ ലാലെന്നും എത്ര കഠിനമായ ചിട്ടയും ക്ഷമയോടെ നേരിടുന്ന ആളാണ്‌ അദ്ദേഹമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. ഇത്തവണ പ്രത്യേക ചികിത്സ കഴിഞ്ഞ്‌ ശരീരഭാരമൊക്കെ കുറച്ച്‌ പുതിയ ‘ലുക്കു’മായാണ്‌ സൂപ്പര്‍സ്‌റ്റാര്‍ എത്തുന്നത്‌.
ഫെബ്രുവരി 18 മുതല്‍ ലാല്‍ ഷൂട്ടിംഗ്‌ തിരക്കുകളിലേക്ക്‌ തിരിച്ചെത്തും. മകന്‍ പ്രണവ്‌ മോഹന്‍ലാലാണ്‌ ചികിത്സാ സമയത്ത്‌ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നത്‌. അടുത്തിടെ ആശിഖ്‌ അബുവിന്റെ ‘ഗാങ്‌സ്റ്റര്‍’ എന്ന ചിത്രത്തിനായി മമ്മൂട്ടി പത്ത്‌ കിലോ ഭാരം കുറച്ചത്‌ വാര്‍ത്തയായിരുന്നു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം