അമല പോള്‍ അഭിനയം ഉപേക്ഷിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; സൂര്യ

Amalapaul_suriyaമലയാളി നടി അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ. അമലയ്‌ക്കൊപ്പം അഭിനയിക്കുന്നത് താന്‍ ആസ്വദിക്കുന്നു. അമല ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂര്യ പറഞ്ഞു. വിവാഹശേഷം അമലയുടെ കൂടെ പസംഗ 2 എന്ന ചിത്രത്തിലാണ് അമലയുമായി സൂര്യ അഭിനയിച്ചത്.

സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണ് അമലയെന്ന് സൂര്യ പറഞ്ഞു. അമല വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത് സന്തോഷകരമാണ്. അതേസമയം അഭിനയ രംഗം ഉപേക്ഷിക്കില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും സൂര്യ കൂട്ടിച്ചേര്‍ത്തു. തമിഴ് സംവിധായകന്‍ വിജയിയെ വിവാഹം കഴിച്ച ശേഷം തമിഴില്‍ ഒരു ചിത്രത്തില്‍ മാത്രമാണ് അമല പോള്‍ അഭിനയിച്ചത്.

പസംഗ 2ല്‍ ദമ്പതികളായാണ് സൂര്യയും അമലയും അഭിനയിക്കുന്നത്. ത്രില്ലര്‍ ചിത്രമായ 24, തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രം എന്നിവയാണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം