അഫ്ഗാനിസ്ഥാനില്‍ നിന്നും മോഡി പാകിസ്താനിലേക്ക്

modi afganകാബൂള്‍: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകള്‍ അര്‍പ്പിക്കുവാന്‍ പാകിസ്താനിലേക്ക് പോകുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റ്. ഇന്നു രാവിലെ റഷ്യയില്‍ നിന്നും അഫ്ഗാനിസ്ഥാനിലെത്തിയ മോഡിയുടെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് തന്റെ ട്വിറ്ററിലൂടെയാണ് വളരെ അപ്രതീക്ഷിതമായി പാകിസ്താനിലേക്ക് പോകുന്ന കാര്യം പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.

നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനവും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. പാകിസ്താനിലേക്ക് തിരിക്കുന്നതിന്റെ മുന്നോടിയായി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും, ലാഹോറില്‍ വച്ചായിരിക്കും കൂടിക്കാഴ്ചയെന്നുമാണ് വിവരങ്ങള്‍. നേരത്തെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിനുളള നടപടികള്‍ കൈക്കൊളളുമെന്നും വ്യക്തമാക്കിയിരുന്നു.

രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം അഫ്ഗാനിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി കാബൂളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച പാര്‍ലമെന്റിന്റെ ഉദ്ഘാടനം രാവിലെ നിര്‍വഹിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, സിഇഒ അബ്ദുളള അബ്ദുളള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച പാര്‍ലമെന്റിന്റെ ഒരു ബ്ലോക്കിന് മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയിയുടെ പേര് അഫ്ഗാനിസ്ഥാന്‍ നല്‍കിയിട്ടുണ്ട്.

 

രാവിലെ കാബൂളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹാനിഫ് അട്മറും, ഹേമന്ത് കര്‍സായിയും ചേര്‍ന്നാണ് സ്വീകരിച്ചത്. നേരത്തെ താലിബാന്റെ ആക്രമണ കാലത്ത് തകര്‍ന്ന ദാറുല്‍ അമാന്‍ എന്ന പാര്‍ലമെന്റ് മന്ദിരമാണ് ഇന്ത്യയിലെ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചുനല്‍കുവാന്‍ തീരുമാനമെടുത്തത്. 2007ലാണ് അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുളള സൗഹൃദത്തിന്റെ ഭാഗമായി  പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണത്തിനായി ഇന്ത്യ 296 കോടി രൂപ നല്‍കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം