gulf-focus

യുഎഇ രാഷ്ട്രപിതാവിന്റെ ചിത്രമുള്ള പരവതാനി വില്‍ക്കാത്ത മൂസാഖാനെ കാണാൻ അബുദാബി കിരീടാവകാശി

February 23rd, 2018

അഫ്ഗാന്‍ പൗരന്‍ മൂസാഖാന്‍ അബുദാബി മീനാ സൂഖിലെ പരവതാനി വ്യാപാരിയാണ്. കണ്ണഞ്ചിപ്പിക്കുന്ന പരവതാനികള്‍ മടക്കിവച്ച കടകള്‍ക്ക് മുകളില്‍ പരവതാനിയില്‍ തീര്‍ത്ത ഒരു ചിത്രം തൂക്കിയിട്ടുണ്ട്‌. യുഎഇ രാഷ്ട്രശില്‍പി ഷെയ്ഖ്‌ സായിദ് ബിന്‍ സുല്‍ത്താന്‍ അൽ നഹ്യാന്റെ  ചിത്രം പതിച്ച പരവതാനിയാണത്. പത്തുലക്ഷം ദിര്‍ഹം വരെ പലരും വില പറഞ്ഞെങ്കിലും അതു വില്‍ക്കാന്‍ മൂസ തയാറല്ല. കടയിലെ ഏതു പരവതാനിയും വില്‍ക്കും. പക്ഷെ, ‘ ബാബാ സായിദ് ‘ പടമുള്ള പരവതാനി തന്‍റെ കരളാണ്, കടയുടെ അഴകാണ് എന്ന് പറയാന്‍  മൂസയ്ക്ക് മടിയോ ...

Read More »

മലിഹ റോഡിലെ വേഗപരിധി 120 കിലോ മീറ്റര്‍ ആയി ഉയര്‍ത്തി

February 23rd, 2018

മലിഹ റോഡിലെ വേഗപരിധി 120 കിലോ മീറ്റര്‍ ആയി ഷാര്‍ജ പോലിസ് പുതുക്കി നിശ്ചയിച്ചു. നേരത്തെ 100 കിലോമീറ്റര്‍ പരിധി ഉണ്ടായിരുന്ന  ഇവടെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങളുടെ വേഗം കൂട്ടിയത്. റഡാര്‍ 141 കി. മി. ആയി തിട്ടപ്പെടുത്തിയിട്ടുണ്ട്.റോഡിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ വേഗ പരിധി നിലവില്‍ വരും.  

Read More »

അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത്

February 23rd, 2018

29ാമത് അറബ് ഉച്ചകോടി മാര്‍ച്ച് 21ന് സൗദി തലസ്ഥാനത്ത് ചേരും. ഉച്ചകോടിയുടെ മുന്നോടിയായി മാര്‍ച്ച് 19ന് വിദേശകാര്യമന്ത്രിമാരുടെ യോഗവും ചേരും. കൂടാതെ സാമ്പത്തിക, ധനകാര്യ മന്ത്രിമാരുടെ യോഗവും ഉച്ചകോടിയുടെ മുന്നോടിയായി നടന്നേക്കും. ഫലസ്തീന്‍, സിറിയ, യമന്‍ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഇറാന്റെ മേഖലയിലെ ഇടപെടലും അജണ്ടയിലെ പ്രാധാന വിഷയമായിരിക്കും. ഈജിപ്ത് തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ചാണ് ഉച്ചകോടി മാര്‍ച്ച് 21ലേക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ ഏതെങ...

Read More »

പതിനഞ്ചാം ദോഹ ജൂവലറി- വാച്ച് പ്രദര്‍ശനം കാണാന്‍ വന്‍ തിരക്ക്

February 23rd, 2018

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജൂവലറി- വാച്ച് മേളയില്‍ നാനൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ആഭരണങ്ങളും വാച്ചുകളും പ്രദര്‍ശനത്തിനുണ്ട്. പത്ത് രാജ്യങ്ങളില്‍ നിന്നായി 50 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ സഹകരണത്തിലാണ് പ്രദര്‍ശനം. ഇത്തവണത്തെ പ്രദര്‍ശനത്തില്‍ യുവ ഖത്തറി ഡിസൈനര്‍മാര്‍ക്കായി പ്രത്യേക യങ് ഖത്തറി ഡിസൈനര്‍ സംരംഭവും എജ്യുക്കേഷന്‍ എബൗവ് ഓളിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഡിസൈനര്‍മാരുടെ ആഭരണ ലേലവുമാണ് പ്രധാന സവിശേഷതകള്‍. യങ്...

Read More »

ഫുജൈറയില്‍ ഇനി വന്‍ വിമാനങ്ങളും ഇറങ്ങും…

February 23rd, 2018

ഫുജൈറ: വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയും വിധത്തില്‍ ഫുജൈറ രാജ്യാന്തര വിമാനത്താവളം നവീകരിക്കുന്നു. ഫുജൈറ വികസനപദ്ധതിയുടെ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനത്താവളം വലിയ വിമാനങ്ങള്‍ ഉള്‍ക്കൊള്ളനാകും വിധത്തില്‍ നവീകരിക്കുന്നത്. എമിറേറ്റ്സ് എ 380 ഉള്‍പ്പടെയുള്ള കൂറ്റന്‍ വിമാനങ്ങള്‍ ഇറക്കാനാകും വിധത്തിലാണ് വിമാനത്താവളം നവീകരിക്കുന്നത്. ഫാല്‍ക്കണിന്റെ രൂപത്തിലുള്ളതായിരിക്കും പുതിയതായി നിര്‍മ്മിക്കുന്ന കണ്‍ട്രോള്‍ ടവര്‍. നിലവിലുള്ള റണ്‍വെയുടെ വീതി നാല്‍പ്പത്തിയാറില്‍ നിന്നും അറുപത് മീറ്ററായി കൂടും...

Read More »

ഷാര്‍ജയില്‍ അപകടങ്ങള്‍ അടിയന്തരമായി നേരിടാന്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ ഉടന്‍

February 23rd, 2018

ഷാര്‍ജ: രാജ്യത്ത് അപകടങ്ങള്‍ അടിയന്തരമായി നേരിടുന്നതിന് വടക്കന്‍ എമിറേറ്റുകളില്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് സ്റ്റേഷനുകള്‍ തുറക്കുന്നത്. രാജ്യത്ത് റോഡപകടം മൂലമുള്ള മരണനിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ സ്റ്റേഷനിലും ജോയിന്റ് സെന്റര്‍, എയര്‍ വിംഗ് ടീം, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘം എന്നിവയുണ്ടാകുമെന്നും മന്ത്രാലയം റോഡ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്...

Read More »

ദുബായിക്ക് ‘പെരുത്തിഷ്ടം’ ഇന്ത്യക്കാരോട്…ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പാക്കേജുകള്‍

February 23rd, 2018

ദുബായ്; ദുബായിലെത്തുന്ന സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ നിലനിര്‍ത്തുന്ന അനുകൂല സാഹചര്യം ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ ദുബായ് തയാറെടുക്കുന്നു. ഇതിനായി എല്ലാ വിഭാഗത്തില്‍ പെട്ടവരെയും ആകര്‍ഷിക്കാനുള്ള പാക്കേജുകള്‍ തയാറാക്കും.ദുബായിലെ പ്രധാന ടൂറിസം-ഉല്ലാസ കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വ്യാപക പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബായ് ടൂറിസം (ദുബായ് ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ്...

Read More »

ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിന സര്‍വീസ് മാര്‍ച്ച് 25 മുതല്‍

February 23rd, 2018

ദോഹ; ദോഹ- കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാര്‍ച്ച് 25 മുതല്‍ ഒക്ടോബര്‍ 28 വരെ പ്രതിദിന സര്‍വീസ് നടത്തുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവില്‍ ആഴ്ചയില്‍ നാലു സര്‍വീസ് ഉള്ളതാണു പ്രതിദിനമാക്കി മാറ്റുന്നത്. ഐഎക്‌സ് 0475 കൊച്ചി- ദോഹ വിമാനം കൊച്ചിയില്‍നിന്ന് രാത്രി 11.30നു പുറപ്പെട്ട് ദോഹയില്‍ പുലര്‍ച്ചെ 1.15ന് എത്തും. ഐഎക്‌സ് 0476 ദോഹ- കൊച്ചി വിമാനം ദോഹയില്‍നിന്ന് പുലര്‍ച്ചെ 2.15നു പുറപ്പെട്ട് രാവിലെ 9.10നു കൊച്ചിയിലെത്തും.

Read More »

ഹമദ് വിമാനത്താവളത്തില്‍ ഇനി ചെക്ക് ഇന്‍ വേഗത്തില്‍…ബാഗ് ടാഗ് സംവിധാനം ഉടന്‍

February 23rd, 2018

ദോഹ; യാത്രക്കാരുടെ ചെക്ക്ഇന്‍ സമയം ഗണ്യമായി കുറയ്ക്കുകയും ബാഗേജ് സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യുന്ന ഇലക്ട്രോണിക് ബാഗ് ടാഗ് (ഇബിടി) സംവിധാനം വൈകാതെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ (എച്ച്ഐഎ) ലഭ്യമാകും. ഇതിനുള്ള പ്രാഥമിക പരീക്ഷണങ്ങള്‍ പൂര്‍ണവിജയമാണെന്നും അയാട്ടയുമായി (ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍) സഹകരിച്ചു വൈകാതെ പദ്ധതി നടപ്പാക്കുമെന്നും എച്ച്ഐഎ വാണിജ്യ, വിപണന വിഭാഗം വൈസ്പ്രസിഡന്റ് അബ്ദുല്‍ അസിസ് അല്‍മാസ് അറിയിച്ചു. മേനമേഖലയില്‍ ഇബിടി സംവിധാനം...

Read More »

അഴിമതിയില്ലാ രാഷ്ട്രങ്ങളുടെ പട്ടികയിൽ യുഎഇ 21–ാം സ്ഥാനത്ത്

February 22nd, 2018

ഏറ്റവും കുറവ് അഴിമതിയുള്ള രാഷട്രങ്ങളുടെ പട്ടികയിൽ യുഎഇക്ക്  മുന്നേറ്റം. 2016ല്‍ 66 പോയിന്റുകളുണ്ടായിരുന്ന യുഎഇ 2017ലെ പട്ടിക പ്രകാരം 71 പോയിന്റുകളുമായി 21–ാം സ്ഥാനത്ത്. ട്രാൻപറൻസി ഇന്റർനാഷണൽ ആണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.   100 പോയിന്റുകൾ ലഭിക്കുന്നവരാകും പട്ടികയിൽ അഴിമതിയേ ഇല്ലാത്ത രാജ്യങ്ങൾ. പട്ടികയിൽ 81–ാം റാങ്കിലുള്ള ഇന്ത്യയ്ക്ക് 2017ൽ 40 പോയിന്റുകളാണുള്ളത്.

Read More »

More News in gulf-focus